പതിവുപോലെ അയാളുടെ ശബ്ദം തന്നെയാണ് ഇന്നും എന്നെ ഉണര്‍ത്തിയത് .ഈ വരണ്ട മണ്ണിലെ എന്ത് വിശേഷമാകും ഇത്ര സന്തോഷത്തോടെ ,അടുക്കും ചിട്ടയോടും അയാള്‍ക്ക് പറയാനുണ്ടാകുക ?
എന്തായാലും പുലര്‍ന്നു വരുന്ന ഈ തണുപ്പാന്‍ കാലത്തു ബ്ലാങ്കന്ട്ടിനുള്ളില്‍നിന്നും പൂച്ചയെ പോലെ പുറത്തേക്ക് തലയിട്ടു അയാളുടെ ടെലിഫോണ്‍ സല്ലാപം ആസ്വോധിക്കാന്‍ തുടങ്ങിയ്ട്ടു ഏതാണ്ട് ഒരു മാസത്തോളമായിട്ടുണ്ടാകും .പുലര്‍ച്ചെ ഒരു കട്ടന്‍ കാപ്പിയിലോതുക്കി അദ്ദേഹത്തെ ജോലിക്കയച്ചു കഴിഞ്ഞാല്‍ വീണ്ടും ചുരുണ്ടുകൂടി കിടന്നുരങ്ങാനാണ് തോന്നുക .ഇന്നിപ്പോള്‍ കിടപ്പ് മുറിയിലെ ഒറ്റ ജനല്‍ പാളിയിലൂടെ അരിച്ചെത്തുന്ന അയാളുടെ ശബ്ദം ദിനചര്യയുടെ ബാഗമായിട്ടുണ്ട്.മുടങ്ങാതെയുള്ള അയാളുടെ ഫോണ്‍ കാള്‍ നാട്ടിലെക്കാനെന്നതും വ്യക്തം .ജനല്‍ വിരി ഒതുക്കിവെച്ച് നിത്യവും താഴേക്ക് എത്രയൊക്കെ സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടും ഇതു വരെ അയാള്‍ ആരെന്നോ എവിടെ നിന്നാണ് അയാള്‍ സംസാരിക്കുന്നതെന്നോ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .
ആകാശത്ത്തോളമുയരുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളുടെ ഇടയിലൂടെ നീളുന്ന ചെറിയ പാതയിലൂടെ നടന്നു നീങ്ങുന്ന എത്യോപ്പ്യന്‍ വംശജരായ ചില വഴിവാനിബക്കാരായ സ്ത്രീകളെയും നിറയെ രോമമുള്ള നീളന്‍ വാല്‍ ചുഴറ്റി എച്ചില്‍ വീപ്പകളിലേക്ക് കുതിക്കുന്ന തടിയന്മാരായ കുരുന്കാലി പൂച്ചകലെയുമാണ് ഈ നേരങ്ങളില്‍ കാണാന്‍ സാധിക്കുക .
മൂന്നാമത്തെ നിലയില്‍നിന്നു താഴേക്കുള്ള തന്‍റെ നിരീഷണത്തില്‍ റോഡിന്റെ എതിര്‍ വശത്തെ കെട്ടിടത്തിന്റെ താഴെയുള്ള തുരുമ്പിച്ച ഇരുമ്പഴികള്‍ പാകിയ റൂമുകളില്‍ ഏതില്‍ നിന്നോ ആണ് അയാള്‍ സംസാരിക്കുന്നത് .അതും ഏതോ ശിലായുഗത്തിലെ ഭാഷയെന്ന് തോന്നുമാറ് പ്രാക്രതമായ എന്തോ ഒന്ന് .എത്രോയൊക്കെ ചെവിയോര്‍ത്തിട്ടും അതൊന്നു വേര്‍തിരിച്ചെടുക്കാന്‍ തനിക്കായിട്ടില്ല .പക്ഷെ ഒന്നെനിക്കറിയാം -സംസാരത്തിന്റെ ശൈലി അനുസരിച്ച് അയാളിപ്പോള്‍ ഭാര്യയോടാണ് സംസാരിക്കുന്നതെന്നും പ്രേമാതുരമായ സംസാരത്തിന് ശേഷം വാല്സല്ലയാത്ത്തോടെ സംസാരിക്കുനത് മക്കലോടാനെന്നും ഞാന്‍ വായിചെടുക്കുന്നു .ഏതാണ്ട്നാല്പ്പത്ത്തിയഞ്ഞു മിനുട്ടോളം നീളുന്ന ഈ സല്ലാപത്തില്‍ ഇടയ്ക്ക് ഫോണ്‍ ദിസ്കനക്ട്ടാകുകയും അപ്പോഴൊക്കെ വേവലാതിയോടെ ഹല്ലോ എന്നലറി വിളിച്ചു കണക്ഷന്‍ പുനസ്ഥാബിക്കാന്‍ അയാള്‍ വിഫല ശ്രമം നടത്തുന്നതും വെറും കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ സന്കല്പിചെടുക്കുന്നു .ശബ്ദത്തില്‍ നിന്നും നീണ്ടു മെലിഞ്ഞ ഒരു രൂപമാവാം അയാളുടെതെന്നു ഞാന്‍ കാണുന്നു .മുഖത്ത് പൊന്തിയ എല്ലുകളും കറുപ്പില്‍ വെള്ളികെട്ടിയ മുടിയിഴകളും ഗബര്‍ തുരക്കുന്ന തോന്ടക്കുഴികളും നീണ്ട ചെവികളും അയാള്‍ക്കുണ്ടാകും .നിറം മങ്ങിയ പൈജാമയും ഓട്ട വീണ നീളന്‍ പൈജാമയുംഅയാള്‍ ധരിച്ച്ചിട്ടുണ്ടായിരിക്കണം .നീണ്ട പാദങ്ങളില്‍ ഞരമ്പുകള്‍ എഴുന്നു നില്‍ക്കാനാണ് സാധ്യത .
ഉറക്കച്ച്ചവടോടെയുള്ള നീണ്ട സംസാരത്തിന്റെ ഭാഗമായി തുപ്പല്‍ തെറിച്ചും കയ്യിലെ വിയര്‍പ്പു താങ്ങിയും മുപ്പത്തി മുന്ന് പത്തു സീരിയലില്‍ തിളങ്ങിയ ആദ്യകാല മൊബൈലിന്റെ പുറം ചട്ട കീറി ഞാന്നു തുടങ്ങിയിട്ടുണ്ടാകണം .നിത്യോപയോഗം കൊണ്ടു നമ്പര്‍ ബട്ടണുകള്‍ താഴെണ്ട്പ്പ്പോള്‍ തഴാതെയും അയാളെ ധിക്കരിച്ചും മടിപിടിച്ച്ചിരിക്കാനാണ് സാധ്യത .എങ്കിലും അയാള്‍ സന്തോഷവാനായിരിക്കും .ആത്മാര്‍ഥമായ ആ ശബ്ദത്തില്‍ നിന്നും വെറും കായ്ഫമുള്ള ഒരു വൃഷമായിട്ടല്ല അയാളുടെ നിലനില്‍പ് എന്നും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു കുടുംബം പുലര്‍ച്ചെ അയാളുടെ സന്ദേശത്തിനായി നിത്യവും കാതു കൂര്‍പ്ചിരിക്കുന്നു എന്നും ഞാനറിയുന്നു .
എതോപുഴക്കരയില്‍ അലക്ക് കല്ലില്‍ ആഞ്ഞു വീഴുന്ന ചേല അവളുടെതായിരിക്കണം .നാട്ടുവര്‍ത്തമാനം പറയുന്ന ,പൊന്തിച്ച മുടിക്കെട്ടുള്ള ,വായില്‍ നിറയെ സുഗന്ധ ചുന്നാംബ് നിറച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ