2009 ജൂലൈ 6, തിങ്കളാഴ്‌ച

പേര് അടയാളമാകുന്നത്.. കവിത : നിസാര്‍ ചുള്ളിയന്‍ കരുളായി

ഇനി ആകാശത്ത്‌ കൂര കെട്ടാം ,അടുത്തൂണ്‍ പറ്റിയ മാഷ്‌ ചൊല്ലീ...പ്രസ്ക്ലബില്‍ അതെറിഞ്ഞപ്പോള്‍മാഷിന്‍റെ പേരറിയണമെന്നായീ ...ഒരു പേര്മതത്തെ , ജാതിയെരേഖപെടുതുന്നതില്‍ ഭയന്ന്പേരുപേക്ഷിച്ച മാഷ്‌ ...മാഷ്‌ ഒരു മലയാള പദമെന്ന നിലയില്‍ഹൈന്ദവ വല്ക്കരിക്കാമെന്നൊരാള്‍ ...ഭൂമാഫിയ മണ്ണിനെപങ്കുവച്ചതില്‍പ്പിന്നെയാണ്മാഷിന്‍റെ ചിന്ത ആകാശത്തോളംവളര്‍ന്നത് ...ആകാശംഭാരതീയമെന്ന് ...അറേബ്യയിലും ആകാശമുണ്ട്,അമേരിക്കയിലും , റഷ്യയിലും ...ആകാശത്ത്‌ കൂരകെട്ടാന്‍ചൊല്ലിയ മാഷ്‌ മരിച്ചു ...ചിഹ്നങ്ങള്‍ പലത്ആകാശം കണ്ടുമടങ്ങിക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴുംഹൃദയം പുതുകാഴ്ച്ചക്കായ്‌ ദാഹിച്ച് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ