പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.
പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുത്ത്
നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം. എന്ന് സ്വന്തം ഉമ്മ.
പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുത്ത്
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന് സ്വന്തം ജമാല്‍
പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്.
നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.
പ്രിയത്തില്‍ സുഹറ അറിയുന്നതിന്.
എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.
പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ് ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ് വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.
മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്
2010 മേയ് 24, തിങ്കളാഴ്‌ച
2010 മേയ് 19, ബുധനാഴ്‌ച
മരുഭൂമിയിലെ പ്രവാസി മലയാളി ..
തൊട്ടപ്പുറത്തെ ബെഡ്ഡില്‍ മോബിന്‍ തലയിണയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നു... അവനെ DISTURB ചെയ്യണോ അതോ തലയിണയെ ദിസ്ടുര്ബ് ചെയ്യണോ എന്ന കണ്‍ഫ്യൂഷന്‍ ഇല്‍ ആയിരുന്നു ഞാന്‍...
പെട്ടെന്ന് പോക്കറ്റീന്നു ഒരു ബഹളം...
''ചീര പൂവുകള്‍ക്ക് ഉമ്മ കൊടുക്കുന്ന ... ''(റിംഗ് ടോണ്‍ ആണ്...)
'' പ്രതീഷ് കാല്ലിംഗ് ...''
നാട്ടിലെ എന്റെ ബെസ്റ്റ് ഫ്രെന്റാണ് ഈ നട്ടപ്പാതിരാത്രിക്ക് മിസ്കാള്‍ വിട്ടു കളിക്കുന്നത്...
ഈ ക്നാപ്പന് ഒറക്കം ഒന്നും ഇല്ലേ?
എന്റെ ... ''യാഹൂ മെസ്സെന്ചെര്‍'' മുത്തപ്പന് ഉച്ചത്തില്‍ ഒരു ശരണം കൊടുത്ത് തിരിച്ചു വിളിച്ചു...
ഡാ എന്താടാ മോനെ ... ?
...................................
മറുപടിയില്ല....
നല്ല വെള്ളവാണല്ലേ ?
അവിടന്നും ഇവിടന്നും ചോദ്യം ഒരുമിച്ചായിരുന്നു,,,
ഉത്തരം ഞാന്‍ പറയണ്ടല്ലോ?
പിന്നെ അവന്റെ പതിവ് പരിഭവങ്ങള്‍... പരാതികള്‍..
.
നീ ഭാഗ്യവാനാടാ ... നിനക്ക് ഗള്‍ഫില്‍ സുഗവാസമല്ലേ?
ഞാനിപ്പഴും ഇവിടെ പശൂനേം കറന്നു തോടും കണ്ടവും നെരങ്ങി
മഴയും വെയിലും കൊണ്ട് തെണ്ടിത്തിരിഞ്ഞു നടപ്പാ അളിയോ...???
എനിക്ക് പറയാന്‍ മറുപടികള്‍ ഒന്നും ഇലായിരുന്നു...
അവന്റെ ഭാഗ്യ സങ്കല്‍പ്പങ്ങളില്‍ ലയിച്ചു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു..
.
എന്താ
എന്നറിയില്ല ഖല്ബ് എന്ന ആ സാധനത്തിനുള്ളില്‍ ഒരു വിങ്ങല്‍...
ബെഡിന്റെ അടിയില്‍ നിന്ന് എന്റെ ഡയറി എടുത്ത്
മാര്‍ച്ച് 19 ലെ വരയിട്ട താളുകളില്‍ ഞാനിങ്ങനെ കുറിച്ച് വച്ചു...
എത്രയും പ്രിയപ്പെട്ട കുട്ടന്‍ അറിയുന്നതിന്...
നീ പറഞ്ഞത് ശരിയാ....
ഞാന്‍ ഭാഗ്യവാനാ....
ഗള്‍ഫില്‍ ജോലി , AC മുറിയില്‍ താമസ്സം
തിളങ്ങുന്ന കുപ്പായങ്ങള്‍...
നിന്റെ നോട്ടത്തില്‍ ആഡംബര ജീവിതം അറ്മ്മാതം...
പക്ഷെ..., ഇവിടെ എനിക്ക്
കാലത്തെ വിളിചെഴുന്നെല്‍പ്പിക്കാന്‍ അമ്മയില്ല...
നല്ലത് പറഞ്ഞു തരാന്‍ അച്ഛനില്ല...
ഇവിടെ ഞാന്‍ ഉണരാന്‍
കോഴി കൂവാറില്ല... കിളികള്‍ കരയാറില്ല...
ഇവിടെ.....,
എനിക്ക് വേണ്ടി ചെമ്പിപ്പശു പാല്‍ ചുരത്തില്ല...
കടം പറഞ്ഞു കുടിക്കാന്‍ ഇവിടെനിക്ക്
അപ്പൂചെട്ടന്റെ കടയിലെ കട്ടന്‍ചായയും നെയ്യപ്പവും ഒന്നും ഇല്ല....
ഇവിടെ എനിക്ക്.....,
നനയാന്‍ മഴയില്ല .. കുളിര് പുതച്ചുറങ്ങാന്‍ മഞ്ഞില്ല..,
ആരും കാണാതെ ബീഡി വലിച്ചു സൊറ പറഞ്ഞിരിക്കാന്‍
ഇവിടെ പഞ്ചായത്ത് വക കലുങ്ങുകള്‍ ഇല്ല ...
വായനോക്കി നടക്കാന്‍ തുളസ്സിക്കതിര് ചൂടിയ പെണ്ണ് പിള്ളേര്‍ ഇല്ല ..
ഇവിടെ എനിക്ക്...,
നീന്തിക്കളിക്കാന്‍ കായലുകളും കുളങ്ങളുമില്ല...,
തോര്‍ത്തിട്ടു പിടിക്കാന്‍ പരല്‍ മീനുകളും.

മിസ്‌ഡ് കോള്‍
രാവിലെ എഴുന്നേറ്റപ്പോള്‍ അവള്‍ മൊബൈല്‍ എടുത്തുനോക്കി.പത്തു മിസ്‌ഡ് കോള്‍.എല്ലാം ഒരു നമ്പരില്‍ നിന്നുതന്നെയാണ്.അവള്‍ക്ക് ആ നമ്പര്‍ ആരുടെയാണന്ന് അറിയില്ലായിരുന്നു.പിറ്റേന്ന് രാവിലെയും ആ നമ്പരില്‍ നിന്നുതന്നെ മിസ്‌ഡ് കോള്‍ കണ്ടപ്പോള്‍അവള്‍ ആ നമ്പരിലേക്ക് തിരിച്ചൊരു മിസ്‌ഡ് കോള്‍ വിട്ടു.പിന്നെ മുതല്‍ രാത്രിയില്‍വന്നുകൊണ്ടിരുന്ന മിസ്‌ഡ് കോള്‍ പകല്‍ സമയത്തും വന്നുതുടങ്ങി.മിസ്‌ഡ് കോള്‍വന്നാ ലുടന്‍ തന്നെ തിരിച്ചും അവള്‍ മിസ്‌ഡ് കോള്‍ അയച്ചുതുടങ്ങി.അവള്‍ക്കുംഅതൊരു രസമായിരുന്നു.മിസ്‌ഡ് കോളിനുവേണ്ടി അവള്‍ കാത്തിരിക്കാന്‍ തുടങ്ങി.
മിസ്‌ഡ് കോള്‍ മെസ്സേജായി മാറി.അവള്‍ക്ക് മെസ്സേജ് ഫ്രി ആയിരുന്നു.മൊബൈല്‍നിര്‍ത്താതെ ബെല്ലടിച്ചപ്പോള്‍ അവള്‍ നോക്കി.അത് ആ മിസ്‌ഡ് കോള്‍ നമ്പരില്‍നിന്നായിരുന്നു.അവളത് അറ്റന്‍ഡ് ചെയ്തു.ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ചിരപരിചയക്കാരെപ്പോലെ ആയി.അവന്‍ ആവിശ്യപ്പെട്ടപ്പോള്‍ അവനെ കാണാനാ യിഅവള്‍ അവന്‍ പറഞ്ഞയിടത്ത് എത്തി.പിന്നീട് പലയിടത്തുവച്ചും അവര്‍ കണ്ടുമുട്ടി.
അവനവളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഒരു പരിഭ്രമവും ഇല്ലാതെ അവള്‍ കടന്നുചെന്നു.അവന്‍ അവള്‍ക്കാ യി ഒരുക്കിയ വലയില്‍ അവള്‍ കുരുങ്ങി.ക്യാമറകണ്ണുകള്‍ മിഴിതുറന്നത് അവളറിഞ്ഞില്ല.പിന്നീട് അവന്‍ ആവിശ്യപ്പെടുമ്പോഴെല്ലാം അവള്‍ക്ക് പോകേണ്ടിവന്നു.അങ്ങനെമിസ്‌ഡ് കോള്‍ വഴി അവള്‍ ‘കോള്‍’ ഗേള്‍ ആയി. മിസ്‌ഡ് കോള്‍ വഴി തന്റെ ജീവിതം‘മിസ് ‘ ആയന്നവള്‍ക്ക് മനസ്സിലായി.

2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
എന്‍റെ അജ്ഞാത ശത്രുവിന് .. നിസാര്‍ കരുളായ്
എവിടെയാണു നീ ...?നീ അറിയുന്നില്ലേ...എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...തിരക്കു പിടിച്ച നഗരത്തിലെ ,ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നുംപുറത്തേക്കു നീളുന്ന നിന്‍റെ കൈകളില്‍എന്‍റെ നെഞ്ചു തുളച്ചു കയറാനായിനീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...വിജനമായ നാട്ടു വഴികളിലെകരിയിലകള്‍ക്കിടയില്‍ നിന്നും ,ഞാനറിയാതെ എന്നെ പിന്തുടരുന്ന നീഎന്റ്റെ കാല്‍പാദത്തിലേക്കായ്സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച്നീയെനിക്കായി കരുതി വച്ചിരിക്കുന്നഎന്‍റെ അവസാനത്തെ അത്തഴാത്തെ ...നിലാവിനും രാവിനുമിടയില്‍...തലയിണയില്‍ മുഖമമര്‍ത്തി ..സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോനീയുണ്ട് .....എനിക്കറിയാം ...എനിക്കറിയാം....

വെറുതെ ഒരു ഓര്‍മപ്പെടുത്തലിനു മാത്രമോ .. ഈ ഓര്‍മ ദിനങ്ങള്‍ .. നിസാര്‍ കരുളായ്
എനിക്കറിയാം ...നീ ഇന്നു വരും....എന്റെ ജനനം ഓര്‍മ്മിപ്പിക്കാനായ് ..മരണവുംഈ ശവകല്ലറയില്‍ ഒരു മെഴുകുതിരി നീ കത്തിക്കും ..അടുത്തു കാണുന്ന കുഴിമാടത്തില്‍ നിന്നൊരു പൂവെടുത്ത് ,ഈ മണ്‍കൂനയ്ക്ക് മുകളിലേയ്ക്ക് അലക്ഷ്യമായ് നീയിടും ...പിന്നെ ...തിടുക്കത്തില്‍...തിരിഞ്ഞു നോക്കാതെ നീ നടന്നകലും...നീ അറിയില്ല...നീ കത്തിച്ച മെഴുകുതിരി അപ്പോഴും ഉരുകി..എന്റെ കുഴിമാടത്തില്‍ നിന്നും ..മണ്ണോടു ചേര്‍ന്ന എന്റെ ശരീരത്തില്‍ നിന്നും...മോചിക്കപ്പെടാത്ത എന്റെ ആത്മാവിലേക്കെന്ന് ....നീ അറിയില്ല...മോക്ഷത്തിനായെന്ന പോലെ അപ്പോഴു-മെന്റെ ആത്മാവ് തിരയുന്നത് ,ആ കുഴിമാടത്തില്‍ നീയെറിഞ്ഞ പൂവില്‍ നിന്നുംനിന്റെ സുഗന്ധം മാത്രമെന്ന് ...മോക്ഷം കാത്തുകിടക്കുന്ന ആത്മാവിനു-കൂട്ടിരിക്കാന്‍വിധിക്കപെട്ടവളുടെ ....അവസാനത്തെ അപേക്ഷയാണ് ...നീ ,വരരുത് ..മരിച്ചു പോയ ശരിരത്തില്‍ നിന്നും ..അവശേഷിക്കുന്ന അത്മാവിനെ..വെറുമൊരു നേര്‍ച്ചയ്ക്കായ് വിളിച്ചുണര്‍ത്താനായ് മാത്രം ..ഇനിയും നീ വരരുത് ....
2009 സെപ്റ്റംബർ 7, തിങ്കളാഴ്‌ച
വൈറസിന്റെ നനാര്തങ്ങള്‍
വിളക്കുമരത്തില്‍ ചാഞ്ഞുപെയ്യുന്ന മഴയ്ക്ക്പകലില്‍ എന്തെല്ലാം പറയാനുണ്ടാകും...തെരുവില്‍കൊതുകു കടിയേറ്റു നരകിച്ച സ്ത്രീ,കാലില്ലാത്ത വൃദ്ധന്‍,ചാവാലിപ്പട്ടിയുടെ വൃണം..കത്തുന്നപുരയിലേക്കേന്തി നോക്കിവാഴക്ക് നേരെ തിരിഞ്ഞ കൈമുഷിപ്പന്‍ പ്രയോഗം...തലയില്‍ തീയുമായോടുന്നപെണ്ണിനെ പിന്തുടരുന്നത്പുത്തന്‍ സംസ്കാര രചന...അതിര്‍ത്തി വെടികള്‍,സന്ധി ഭാഷണവുംവിരസമായ വാര്‍ത്ത...പക്ഷിപ്പനി,പുതു വൈറസ് ആവണമെന്നില്ല;നാഗസാക്കിക്ക്,വിയറ്റ്നാമിലെക്ക്,മറ്റെവിടെക്കൊക്കെയോഒരുക്കിയ വിത്തിന്റെ മറ്റൊരു മുഖം.…
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)