2009 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

എന്‍റെ അജ്ഞാത ശത്രുവിന് .. നിസാര്‍ കരുളായ്

എവിടെയാണു നീ ...?നീ അറിയുന്നില്ലേ...എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...തിരക്കു പിടിച്ച നഗരത്തിലെ ,ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നുംപുറത്തേക്കു നീളുന്ന നിന്‍റെ കൈ‌കളില്‍എന്‍റെ നെഞ്ചു തുളച്ചു കയറാനായിനീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...വിജനമായ നാട്ടു വഴികളിലെകരിയിലകള്‍ക്കിടയില്‍ നിന്നും ,ഞാനറിയാതെ എന്നെ പിന്തുടരുന്ന നീഎന്റ്റെ കാല്‍പാദത്തിലേക്കായ്സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച്നീയെനിക്കായി കരുതി വച്ചിരിക്കുന്നഎന്‍റെ അവസാനത്തെ അത്തഴാത്തെ ...നിലാവിനും രാവിനുമിടയില്‍...തലയിണയില്‍ മുഖമമര്‍ത്തി ..സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോനീയുണ്ട് .....എനിക്കറിയാം ...എനിക്കറിയാം....

2 അഭിപ്രായങ്ങൾ: