2009 മേയ് 29, വെള്ളിയാഴ്‌ച

ചിലന്തിവല

ഒറ്റ ജാലകമുള്ള മുറിയില്‍ കുട്ടിയും കമ്പ്യൂട്ടറും തപസ്സു ചെയ്യുകയായിരുന്നു. ചുവരിടുക്കുകളില്‍ ചിലന്തിവലകള്‍ തൂങ്ങിക്കിടന്നിരുന്നു.വസന്തത്തിലൂടെ വഴി തെറ്റിവന്ന ഒരു പൂമ്പാറ്റ അന്ന് ചിലന്തിവലയില്‍ കുടുങ്ങി.തപസ്സുണര്‍ന്നു കുട്ടി ചിരിച്ചു."പാവം, നീ പ്യൂപ്പ പൊട്ടിച്ചു പുറത്തുവന്നത് , എട്ടുകാലിയുടെ ഇരയാവുന്ന ഈ നിമിഷത്തിനു വേണ്ടിയായിരുന്നോ..?"എട്ടുകാലികളെ കാത്തിരിക്കുന്ന എല്ലാ പൂമ്പാറ്റകള്‍ക്കും വേണ്ടി ആ പൂമ്പാറ്റ പറഞ്ഞു;"എന്റെ മരണം ജൈവികമാണ്. നാളെ അരളിച്ചെടിയില്‍ വീണ്ടുമൊരു പ്യൂപ്പ ജനിക്കും.നീ പടിഞ്ഞാറുമായി ചാറ്റ് ചെയ്യുക.അവിടെ എട്ടുകാലികള്‍ക്ക് നിന്റെ ബുദ്ധി ആവശ്യമുണ്ട്."പൂമ്പാറ്റ പറഞ്ഞതു കുട്ടിക്ക് മനസ്സിലായില്ലെങ്കിലും അവന്‍ എലിപ്പല്ല് കൊണ്ടു വലതുരന്നു ,കടല്‍കടന്നു പടിഞ്ഞാറോട്ട് പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ